പ്രസ് അക്കാഡമി ഫെല്ലോഷിപ്പ് ഡോ. ബി ബാലഗോപാലിന്

കേരള മീഡിയ അക്കാഡമിയുടെ മാധ്യമ ഫെലോഷിപ്പിന് റിപ്പോര്‍ട്ടര്‍ ടി വി ഡല്‍ഹി ബ്യുറോ ചീഫ് ഡോ. ബി ബാലഗോപാല്‍ അര്‍ഹനായി. ‘കേരളത്തിലെ പൊതു ഭരണവും മാധ്യമങ്ങളും ഡിജിറ്റല്‍ കാലഘട്ടത്തില്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഗവേഷണവും നടത്തുന്നതിനും, പ്രബന്ധം തയാക്കുന്നതിനുമാണ് ഫെല്ലോഷിപ്പ്. 75000 രൂപ ആണ് ഫെല്ലോഷിപ്പ് തുക.

കേരള സര്‍വ്വകലാശാലയില്‍ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയ ബി ബാലഗോപാല്‍, ഇ – ഗവേര്ണന്‍സ്, പൊതു ഭരണം തുടങ്ങിയ വിഷയങ്ങളില്‍ അന്തര്‍ദേശിയ ദേശിയ സെമിനാറുകളില്‍ പ്രബന്ധ അവതരണം നടത്തിയിട്ടുണ്ട്. അക്കാഡമിക് ജേര്‍ണലുകളില്‍ നിരവധി റിസര്‍ച്ച്‌ പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *