കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അപായപ്പെടുത്താന്‍ സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്. ഇതനുസരിച്ച് ജയരാജന്റെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചു. ജയരാജനെ ആക്രമിക്കാനായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
കതിരൂരിലെ മനോജിന്റെയും ധര്‍മടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനുനേരേയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും പോലീസിന്റെ മുന്നറിയിപ്പ് സന്ദേശത്തിലുണ്ട്. ഇതേരീതിയിലുള്ള ഭീഷണി മുന്നറിയിപ്പ് നേരത്തേയും രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്.
