ശീതളപാനിയ പൊടിയില്‍ കലര്‍ത്തി കടത്തിയ സ്വര്‍ണ്ണം കരിപ്പൂരില്‍ പിടികൂടി

മലപ്പുറം: കരിപ്പൂരില്‍ ശീതളപാനീയ പൊടിയോടൊപ്പം ചേര്‍ത്ത് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് 19 ലക്ഷം വിലവരുന്ന 633 ഗ്രാം സ്വര്‍ണം പിടികൂടിയത്. എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ് കോഴിക്കോട് വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്ണം പിടിച്ചെടുത്തത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍, വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളുടെ ചെക്ക് ഇന്‍ ബാഗില്‍ നിന്നും ശീതളപാനീയപ്പൊടിയുടെ നാല് പ്ലാസ്റ്റിക് ബോട്ടിലുകള്‍ കണ്ടെത്തുടുത്തു. ഇതിലെ പൊടി സ്വര്‍ണ്ണപ്പണിക്കാരെ കൊണ്ട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്.

കരിപ്പൂരില്‍ നടന്ന മറ്റൊരു സംഭവത്തില്‍ മാലരൂപത്തില്‍ കടത്താന്‍ ശ്രമിച്ച 232 ഗ്രാം സ്വര്‍ണ്ണവും കസ്റ്റംസ് ഉദ്യാഗസ്ഥര്‍ കണ്ടെടുത്തു. കുക്കറിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച രണ്ട് സ്വര്‍ണ്ണച്ചെയിനുകളാണ് പിടിച്ചെടുത്തത്. ഇതിന് ഇന്ത്യന്‍ വിപണിയില്‍ ഏഴ് ലക്ഷം രൂപയോളം വില വരും.

Leave a Reply

Your email address will not be published. Required fields are marked *