അഹമ്മദാബാദ്: ഗുജറാത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 11കാരി പ്രസവിച്ചു. ശനിയാഴ്ച രാജ്കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. മാസങ്ങള്‍ക്കു മുമ്ബ് ഇവരെ ആറുപേര്‍ ചേര്‍ന്നു തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ കുറ്റക്കാര്‍ എന്നു കണ്ടെത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്. അറസ്റ്റിലായ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഒരാളുടെ കാഴ്ചയ്ക്കു തകരാറുണ്ട്. കുഞ്ഞിനെ പ്രസവിച്ച പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്നും എന്നാല്‍ കുഞ്ഞിനു ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട് എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
