റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. സ്വകാര്യ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് കളരാന്തിരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14)യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ജിദ്ദയില്‍ കെ.എം.സി.സി കൊടുവള്ളി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ വിശ്രമകേന്ദ്രത്തിലെ നീന്തല്‍കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയിലാണ് അപകടമുണ്ടായത്.
