ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കൊല്ലാന്‍ ആദ്യ ഭാര്യയുടെ ക്വട്ടേഷന്‍; പണം വാങ്ങി രണ്ടാം ഭാര്യയെ പീഡിപ്പിച്ച ശേഷം പ്രതി കടന്നു കളഞ്ഞു: പിന്നെ സംഭവിച്ചത് ഇങ്ങനെ

ചെന്നൈ: രണ്ടാം ഭാര്യയെ കൊലപ്പെടുത്താന്‍ ആദ്യ ഭാര്യ ക്വട്ടേഷന്‍ നല്‍കി . പിന്നെ സംഭവിച്ചതു നാടകീയ രംഗങ്ങള്‍. ആദ്യ ഭാര്യയുടെ കൈയില്‍ നിന്നു ക്വട്ടേഷന്‍ തുകയായ അരലക്ഷം രൂപ കൈപ്പറ്റിയ ശേഷം രണ്ടാം ഭാര്യയുടെ അടുതെത്തി കാത്തി മുനയില്‍ നിര്‍ത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ കടന്നു കളഞ്ഞു. പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. ഷോളിംഗനല്ലൂരിലാണു സംഭവം. ത്രിപുര സ്വദേശിയായ യുവതിയാണു പീഡനത്തിന് ഇരയായത്.

ഇയാളുടെ ആദ്യ ഭാര്യ ത്രിപുരയിലാണ്. ചെന്നൈയില്‍ എത്തിയ ശേഷം ഇയാള്‍ രണ്ടാമതും വിവാഹം കഴിച്ചു. ഇതറഞ്ഞി ആദ്യ ഭാര്യ ചെന്നൈയിലെ സുഹൃത്തു വഴി രണ്ടാം ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ക്വട്ടേഷനുള്ള തുകയായ അരലക്ഷം രൂപ കൈമാറി. എന്നാല്‍ പണം വാങ്ങി കൊലപ്പെടുത്താന്‍ എത്തിയ ഇയാള്‍ കത്തി മുനയില്‍ നിര്‍ത്തി യുവതിയെ പീഡിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ സക്കീര്‍ (26) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *