മനില: ഫിലിപ്പൈന്‍ തലസ്ഥാനമായ മനിലയിലെ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ നാല് മരണം. മരിച്ചവര്‍ ഹോട്ടല്‍ ജീവനക്കാരാണ്. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുമ്ബോള്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന മുന്നൂറോളം പേരെ ഒഴിപ്പിച്ചു. ചിലരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ഒഴിപ്പിച്ചത്.
മനില പവിലിയന്‍ ഹോട്ടല്‍ ആന്‍ഡ് കാസിനോയിലാണ് അപകടമുണ്ടായത്. അതേസമയം 19 പേരെകുറിച്ച് വിവരമൊന്നുമില്ലെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ചുമതല നിര്‍വഹിക്കുന്ന ജോണി യു പറഞ്ഞു. എന്നാല്‍ സെക്യൂരിറ്റി ക്യാമറ ഓപ്പറേറ്റര്‍മാരായ രണ്ട് പേര്‍ മാത്രമാണ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയിരിക്കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു.
