സ്‌കൂളുകളിലെ കുടിവെള്ളം: ഗുണ നിലവാരം ഉറപ്പാക്കാനാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണ നിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലബോറട്ടറിയില്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോര്‍ട്ട് തയാറാക്കാനായി കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കൊല്ലത്തുള്ള ലാബിനെ തെരഞ്ഞെടുത്തു.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ ലാബ് അധികാരികളും പൊതുവിദ്യാഭ്യാസ ഡയറക്ടറും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *