കണ്ണൂര്‍: ബെപ്പാസിനെതിരെ സമരം നടത്തുന്ന വയല്‍കിളികളെ നേരിടാന്‍ കീഴാറ്റൂരില്‍ സി.പി.എമ്മിന്റെയും സമരപ്പന്തല്‍ വരുന്നു. ‘നാടിന് കാവല്‍’ എന്ന പേരിലാണ് സി.പി.എം സമരപ്പന്തല്‍ നിര്‍മിക്കുന്നത്. എന്നാല്‍ സമരപ്പന്തല്‍ എവിടെ നിര്‍മിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഇതുകൂടാതെ വയല്‍ കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്റെ രണ്ടം ഘട്ടം ആരംഭിക്കുന്നതിന്റെ തലേദിവസമായ 24ന് 3000 പേരെ അണിനിരത്തി ബഹുജനപ്രക്ഷോഭം ആരംഭിക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ബൈപ്പാസിന് വേണ്ടി ഭൂമി വിട്ടു നല്‍കിയവരെ കൂടെ ഉള്‍പ്പെടുത്തിയാണ് സി.പി.എം സമരം സംഘടിപ്പിക്കുന്നത്.
