26ന് പെട്രോള്‍ പമ്പ് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പ് പണിമുടക്ക് പ്രഖ്യാപിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്.

പമ്പുകള്‍ 26ാം തീയതി രാവിലെ ആറ് മുതല്‍ ഉച്ച ഒരു മണി വരെ അടച്ചിടുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

പമ്പുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *