മദ്യംചേര്‍ത്ത പാനീയം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക്, പേരിശേരി, പൂമലച്ചാല്‍ സിജുഭവനത്തില്‍ സുനില്‍ (38) സഹോദരന്‍ സിജു (35) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂര്‍ സ്വദേശിനി അവിവാഹിതയെയാണ് ഇവര്‍ പീഡിപ്പിച്ചത്. കഴിഞ്ഞ 11-നാണ് സംഭവം. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്തു തരാമെന്നു പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി. ബോധം മറഞ്ഞ യുവതിയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
സുനിലും സഹോദരനും പലതവണ പീഡിപ്പിച്ചതായി യുവതി മൊഴിനല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തായത്. യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
