തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നുണകളുടെ കൂടാരമാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടുള്ളതാണ് പിണറായിക്കും സര്‍ക്കാരിനുമെതിരെയുള്ള ചെന്നിത്തലയുടെ പോസ്റ്റ്.
ഗീബല്‍സിനേക്കാള്‍ വലിയ നുണയന്മാരാണ് ഈ സര്‍ക്കാരിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ മദ്യ നയത്തേക്കുറിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനമേറെയും.
