സ്റ്റാലില്‍ തമിഴ്നാട്ടില്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃഷ്ടിക്കുന്നുവെന്ന് ബിജെപി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​ന്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ന്‍. സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യു​ടെ ര​ഥ യാ​ത്ര സ​മാ​ധാ​ന​പ​ര​മാ​യാ​ണ് മു​ന്നേ​റു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ സ്റ്റാ​ലി​ന്‍ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ത​ങ്ങ​ളു​ടെ നേ​താ​വി​നെ കൊ​ല്ലാ​നാ​ണ് പെ​ട്രോ​ള്‍ ബോം​ബ് എ​റി​ഞ്ഞ​ത്. ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ അ​ത് വ്യ​ക്ത​മാ​കു​മെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കോ​യ​ന്പ​ത്തൂ​രി​ലെ ബി​ജെ​പി ഓ​ഫീ​സി​നു നേ​ര​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ത​മി​ഴ്നാ​ട്ടി​ലെ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ത​ങ്ങ​ളെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ത​മി​ഴി​സൈ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *