ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തടവിലാക്കി ദിവസങ്ങളോളം ലൈംഗീക പീഡനത്തിനിരയാക്കി

മുസാഫര്‍നഗര്‍:  മുന്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തടവിലാക്കി ദിവസങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിപിന്‍ എന്ന പ്രതി യുവതിയെ പീഡിപ്പിച്ചത്. ഗ്രാമമുഖ്യന്‍ രാജ്ബിര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുഖ്യപ്രതി വിപിന്‍ ഒളിവിലാണ്. ചര്‍താവല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *