അവിശ്വാസപ്രമേയത്തെചൊല്ലി തര്‍ക്കം ; ലോക് സഭ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: അവിശ്വാസപ്രമേയത്തെചൊല്ലി ആന്ധ്രയില്‍ നിന്നുള്ള എംപിമാരും കാവേരി വിഷയത്തില്‍ അണ്ണാ എഡിഎംകെ അംഗങ്ങളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ലോക് സഭ 12 മണിവരെ നിര്‍ത്തിവച്ചു.

ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ തയാറാകാത്തതോടെ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു.

നടപടികള്‍ തുടരാന്‍ സഹകരിക്കണമെന്ന സ്പീക്കര്‍ സുമിത്ര മഹാജന്റെ അഭ്യര്‍ഥന അംഗങ്ങള്‍ അംഗീകരിക്കാത്തതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.

ആന്ധ്ര പ്രദേശിനു പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ അവഗണിച്ചതോടെയാണ് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *