കൊച്ചി: ജല സംരക്ഷണത്തിന് ജലദിനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വരും തലമുറകള്‍ക്ക് വേണ്ടി ജീവജലം കാത്തുവെക്കാന് സമഗ്ര നടപടികള്‍ വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭൂഗര്‍ഭ ജല ശോഷണം തടയാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശം നല്കി.
ഭൂഗര്‍ഭ ജലം സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ ഭയജനകമാണെന്നും ജലസംരക്ഷണത്തിന് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. ജലമില്ലാതെ നമുക്ക് നിലനില്‍പ്പില്ല. ജലം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം കോടതിക്ക് ബോധ്യപ്പെടുന്നില്ല എന്നും ഡിവിഷന് ബഞ്ച് അഭിപ്രായപ്പെട്ടു.
