ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് അ​വ​ധി ന​ല്‍​കു​ന്ന​ത് സാ​ധാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് അ​വ​ധി​യും അ​ടി​യ​ന്ത​ര അ​വ​ധി​യും ന​ല്‍​കു​ന്ന​ത് സാ​ധാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക​ളി​ല്‍ രാ​ഷ്ട്രീ​യ പ്രേ​ര​ണ ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക കേ​സു​ക​ളി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ശി​ക്ഷ ഇ​ള​വ് ന​ല്‍​കു​ന്ന​ത് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യ​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *