ചൈനയ്ക്കെതിരെ അമേരിക്കയുടെ വാണിജ്യ ഉപരോധം; ഉപരോധം ചെറുക്കുമെന്ന് ചൈന

വാഷിങ്ടണ്‍: ബൌദ്ധിക സ്വത്തവകാശനിയമം നിരന്തരംലംഘിച്ചെന്നാരോപിച്ച്‌ ചൈനയ്ക്കെതിരെ അമേരിക്കയുടെ വാണിജ്യ ഉപരോധം. 50 ബില്യണ്‍ ഡോളറിന്റെ അധിക തീരുവയാണ് ചൈനക്കെതിരെ ചുമത്തിയത്. അനധികൃതമായി അമേരിക്കന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച്‌ വില്‍ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബ് ആരോപിച്ചു. കുറഞ്ഞവിലയുള്ള ചൈനീസ് ഉല്‍പന്നങ്ങള്‍ ലോക വിപണി കീഴക്കുന്നതിലുള്ള ഭയവും ലോകത്തെ ഏറ്റവും വലിയ വാണിജ്യശക്തിയായി ചൈന മാറുമോയെന്ന ആശങ്കയുമാണ് ട്രമ്ബിന്റെ നടപടിക്കുപിന്നില്‍.

ചൈനയുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ വെറുതെയിരിക്കില്ലെന്നും ഉപരോധം ചെറുക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്കുല്‍പ്പന്നങ്ങള്‍ക്കും അധികനികുതിയുണ്ട്. കൂടുതല്‍ സബ്സിഡി ലഭിക്കുന്നതിനാല്‍ കുറഞ്ഞവിലയ്ക്ക് ഇന്ത്യന്‍, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് അമേരിക്കന്‍ വിപണിയില്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ലോക വ്യാപാരസംഘടനയില്‍ അമേരിക്ക പരാതിപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *