കുഞ്ഞനന്തന് ശിക്ഷാഇളവ് നല്‍കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് ശിക്ഷാഇളവ് നല്‍കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊലപാതകത്തിലെ മുഖ്യഗൂഢാലോചനക്കാരനെന്ന് കോടതി തന്നെ കണ്ടെത്തിയ കുഞ്ഞനന്തനെ സംരക്ഷിക്കുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.നിയമവിരുദ്ധമായ കാര്യമാണ് ടിപി കേസില്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.

കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്ത്രപ്രമേയ നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.പരോള്‍ അനുവദിച്ചതില്‍ രാഷ്ട്രീയ വിവേചനമോ സര്‍ക്കാര്‍ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമപ്രകാരമുള്ള പരിശോധന പൂര്‍ത്തിയാക്കിയേ ആരെയും വിട്ടയയ്ക്കൂവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.. 70 കഴിഞ്ഞ തടവുകാര്‍ക്കാണു സാധാരണയായി ശിക്ഷാ ഇളവു നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *