ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാരുടെ ശകാരം; വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പരീക്ഷാ പഠനത്തിനിടെ മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാര്‍ ശകാരിച്ച വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു.

തളിപ്പറമ്ബ് മുയ്യം പള്ളിവയല്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പരീക്ഷക്ക് പഠിക്കുന്നതിനിടെ ഫേസ്ബുക്ക് നോക്കുന്നത് കണ്ട സഹോദരി ഫോണ്‍ പിടിച്ചുവാങ്ങുകയായിരുന്നു.

താന്‍ തൂങ്ങിമരിക്കുമെന്ന് ഭീഷണി മുഴക്കി മുറിക്കകത്ത് കയറിയത് വീട്ടുകാര്‍ കാര്യമാക്കിയില്ല. പിന്നീട് നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ട് താഴെയിറക്കിയത്. വിദ്യാര്‍ഥി അതീവ ഗുരുതാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *