2002 കലാപം മുസ്ലിം വിരുദ്ധമല്ലെന്ന് ഗുജറാത്തിലെ പ്ളസ് ടു പാഠപുസ്തകം

അഹമ്മദാബാദ്: 2002ലെ മുസ്ലിം വിരുദ്ധ കലാപം എന്‍.സി.ാര്‍.ടിയുടെ പാഠപുസ്തകങ്ങളില്‍ ഇനിമുതല്‍ ഗുജറാത്ത് കലാപം എന്ന പരിലായിരിക്കും അറിയപ്പെടുക. ഗുജറാത്തിലെ പ്ളസ് ടു പാഠപുസ്തകത്തിലാണ് ‘2002ലെ മുസ്ലിം വിരുദ്ധ കലാപം’ എന്നു മാറ്റി ‘ഗുജറാത്ത് കലാപം’ എന്നാക്കി മാറ്റിയത്. എന്‍.സി. ആര്‍. ടിയുടെ പൊളിറ്റിക്ക്ല ്സയന്‍സ് പുസ്തകത്തിലെ സ്വതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം എന്ന തലക്കെട്ടിലാണ് പൊടുന്നനെ ഇത്തരത്തില്‍ മാറ്റം വരുത്തിയത്.

പാഠഭാഗത്തിലെ ആദ്യ വരികളില്‍ നിന്നും മുസ്ലിം എന്ന വാക്കും മാറ്റിയിട്ടുണ്ട്. അതേസമയം, കലാപത്തിന് ബി.ജെ.പി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിട്ടുമില്ല.

സി.ബി.എസ്.ഇ, എന്‍.സി.ഇ.ആര്‍.ടി പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് പാഠപുസ്തകത്തിലെ ഭാഗങ്ങള്‍ നീക്കുന്ന തീരുമാനമുണ്ടായതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *