കീഴാറ്റൂരില്‍ മേല്‍പ്പാലത്തിനായി സുധാകരന്‍ കേന്ദ്രത്തിന്​ കത്തയച്ചു​

തിരുവനന്തപുരം: കീഴാറ്റൂരില്‍ ദേശീയപാത അലൈന്‍മ​െന്‍റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ​ബൈപ്പാസിനു പകരം മേല്‍പ്പാലം വേണമെന്ന്​ ആവശ്യപ്പെട്ട്​ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരന്‍ കേന്ദ്രസര്‍ക്കാറിന്​ കത്ത്​ അയച്ചു.

​ ബൈപാസ്​ വയല്‍ പ്രദേശത്തിലൂടെ കടന്നുപോകുമെന്നതിനാല്‍ കീഴാറ്റൂരില്‍ മേല്‍പ്പാലം പണിയാന്‍ അനുമതി നല്‍കണമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്​കരിക്ക്​ കത്തയച്ചത്​. കീഴാറ്റൂരില്‍ ​വയലും പ്രദേശ​ത്തെ നീരുറവയും സംരക്ഷിക്കുന്നതിന്​ എലിവേറ്റഡ്​ റോഡാണ് ആവശ്യമെന്നാണ്​ കത്തില്‍ പറയുന്നത്​. ഇക്കാര്യം നിയമസഭയില്‍ കണ്ണൂര്‍ തളിപ്പറമ്ബ്​ എം.എല്‍.എ ​െജയിംസ്​ മാത്യു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

കീഴാറ്റൂരിലെ ബൈപാസ്​ നിര്‍മാണം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്​ ദേശീയപാത വികസന അതോറിറ്റിയാണ്​. വയല്‍ പ്രദേശങ്ങളില്‍ റോഡ്​ ഒഴിവാക്കി എലിവേറ്റഡ്​ ബ്രിഡ്​ജ്​ മതിയെന്ന ആവശ്യം കേന്ദ്രം അനുവദിച്ചാല്‍ തന്നെ വയല്‍ക്കിളി സമരസമിതി അത്​ അംഗീകരിക്കുമോയെന്നതില്‍ വ്യക്തതയില്ല.
കീഴാറ്റൂരില്‍ എലിവേറ്റഡ്​ ബ്രിഡ്​ജാണ്​ നിര്‍മിക്കുന്നതെങ്കില്‍ പൂര്‍ണമായും വയല്‍ നികത്താന്‍ സാധ്യതയില്ല.

Leave a Reply

Your email address will not be published. Required fields are marked *