യു.എസ്​ സേനയില്‍ ഭിന്നലിംഗക്കാര്‍ക്ക്​ വിലക്ക്​

വാഷിങ്​ടണ്‍: ഭിന്നലിംഗക്കാര്‍ക്ക്​ സേനയില്‍ പ്രവര്‍ത്തിക്കുന്നതിന്​ നിരോധനമേര്‍പ്പെടുത്തി യു.എസ്​. ഇതുമായി ബന്ധപ്പെട്ട്​ ​​പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​​ ഒൗദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചു.

പ്രതിരോധ സെക്രട്ടറി ജിം മാറ്റിസി​​െന്‍റ നയ പ്രകാരം വൈറ്റ്​ ഹൗസ്​ പ്രസിദ്ധീകരിച്ച മെമ്മൊറാണ്ടത്തിലാണ് ‘ചില പ്രത്യേക സന്ദര്‍ഭങ്ങളിലൊഴിച്ച്‌​ ഭിന്ന ലിംഗക്കാരെ സേനയില്‍ നിന്നും വിലക്കിയ വിവരമുള്ളത്​. യു.എസിലെ സീറ്റില്‍ ജില്ലാ കോടതിയിലാണ്​ മെമ്മൊറാണ്ടം ഫയല്‍ ചെയ്​തത്​.

ജെന്‍ഡര്‍ ഡിസ്​ഫോറിയ ബാധിച്ച ഭിന്നലിംഗക്കാര്‍ക്കാണ്​ നിരോധനം. കാര്യമായ ചികിത്സ ആവശ്യമുള്ള ഇവരെ​ സേനയില്‍ നിന്നും അയോഗ്യരാക്കിയതായി പോളിസിയില്‍ പറയുന്നു​. ഇതോടെ സേനയിലുള്ള മറ്റു ഭിന്നലിംഗക്കാര്‍ക്കും ജോലി നഷ്​ടമായേക്കും.

സംഭവവുമായി ബന്ധപ്പെട്ട്​ രാജ്യത്ത്​ പ്രതിഷേധങ്ങള്‍ക്ക്​ തുടക്കമായിട്ടുണ്ട്​. ട്രംപ്​-പെന്‍സ്​ ഭരണ സമിതി ചേര്‍ന്ന്​ രാജ്യത്ത്​ വിഭാഗീയത സൃഷ്​ടിക്കുകയാണ്​. ഇത്​ ഭരണഘടനാ വിരുദ്ധവും ഭിന്നലിംഗക്കാ​ര്‍ക്കെതിരായുള്ള അനീതിയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ചാഡ്​ ഗ്രിഫിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *