പേരാമ്പ്ര ഇരട്ടക്കൊലക്കേസ്, പ്രതിക്ക് 22 വര്‍ഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും

കോഴിക്കോട്: പേരാമ്പ്ര  ഇരട്ടക്കൊലക്കേസ് പ്രതിക്ക് 22 വര്‍ഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും. ഞാണിയത്ത് തെരു വട്ടക്കണ്ടിമീത്തല്‍ ഇളചെട്ട്യാന്‍ ബാലന്‍, ഭാര്യ ശാന്ത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ കൂനേരി കുന്നുമ്മല്‍ ചന്ദ്രന് വടകര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

കൊലപാതകം, ഭവനഭേദനം, കവര്‍ച്ചയ്‌ക്കിടെ മുറിവേല്‍പ്പിക്കല്‍,വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

2015 ജൂലായ് ഒമ്ബതിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാത്രിയില്‍ ബാലന്റെ വീട്ടിലെത്തിയ ചന്ദ്രന്‍ പതിനായിരം രൂപ കടമായി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പണമെടുക്കാന്‍ പോയ ബാലനെ പിന്നാലെ എത്തിയ ചന്ദ്രന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ മുറിയിലേക്ക് എത്തിയ ശാന്തയെയും ചന്ദ്രന്‍ കൊലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *