കല്‍പ്പറ്റ: വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതി മരിച്ചു. വയനാട് തേന്‍വെട്ടി വെള്ളറ കോളനിയിലെ സുചിത്രയാണ് മരിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുചിത്ര അധികൃതര്‍ കാണാതെ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയോടെ സുചിത്ര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ വൈകുന്നേരത്തോടെ സുചിത്രയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വയനാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം,
