സംസ്ഥാനത്തെ പൊലീസ് അതിക്രമം ; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലന്‍ സഭയില്‍ പറഞ്ഞു.

പൊലീസ് ഉള്‍പ്പെട്ട ഒറ്റപ്പെട്ട അക്രമ സംഭവങ്ങളില്‍ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ നടപടിയെടുത്തുവെന്നും മന്ത്രി പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *