ഒടിയനിലെ പ്രഭയായുള്ള നടി മഞ്ജു വാര്യരുടെ ലുക്ക് പുറത്ത്

കൊച്ചി; മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ നായിക മഞ്ജു വാര്യര്‍ ഏതു കഥാപാത്രമായി എത്തും എന്ന് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടിയന്‍ ആകുമ്ബോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രഭയുടെ ലുക്കും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണന്‍ ആണ് എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് ഇതില്‍ എത്തുന്നു. ചെറുപ്പം മുതല്‍ 60 വയസ് വരെയുള്ള ഒടിയനെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ ഭാരം കുറച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *