ബൈപാസ് വേണം; വയല്‍ക്കിളി സമരത്തെ പിന്തുണച്ച പി.സി ജോര്‍ജ് നിയമസഭയില്‍ നിലപാട് മാറ്റി

തിരുവനന്തപുരം: വയല്‍കിളികളുടെ ബൈപാസ് വിരുദ്ധ സമരത്തെ പിന്തുണച്ച്‌ ഇന്നലെ കീഴാറ്റൂരില്‍ എത്തിയ പി.സി ജോര്‍ജ് എം.എല്‍.എ നിയമസഭയില്‍ എത്തിയപ്പോള്‍ നിലപാട് മാറ്റി. വികസന വിഷയമായ റോഡ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നത് ശരിയല്ല. കീഴാറ്റൂരിലെ യഥാര്‍ത്ഥ വിഷയം ബൈപ്പാസല്ല. ആ പ്രദേശം രണ്ടായി പകുത്തു പോകുന്നതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഏത് റോഡ് നിര്‍മ്മാണത്തിനെതിരെയും സമരം ചെയ്യുന്നത് ശരിയല്ല. എലിവേറ്റഡ് ഹൈവേയുടെ സാധ്യത സര്‍ക്കാര്‍ ആരായണണെന്നും പി.സി ജോര്‍ജ് നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇന്നലെ വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ നടത്തിയ രണ്ടാംഘട്ട സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ ബൈപാസ് വിരുദ്ധ നിലപാടാണ് പി.സി ജോര്‍ജ് സ്വീകരിച്ചത്.

റോഡ് വരുമ്ബോള്‍ നിലവിലുള്ള വയല്‍ നികത്തുന്നതിന് മലകള്‍ ഇടിക്കേണ്ടി വരുമെന്നും അത് പരിസ്ഥിതി ആഘാതം വര്‍ധിപ്പിക്കുമെന്നും പി.സി ജോര്‍ജ് വയല്‍ക്കിളി സമര പന്തലില്‍ വച്ച്‌ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തെ എതിര്‍ത്ത് പി.സി ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *