ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സര്‍വേ നടത്തി കോണ്‍ഗ്രസ് വെട്ടിലായി. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിെന്റ പരാജയമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ് ഒൗദ്യോഗിക ട്വിറ്ററിലൂടെ നടത്തിയ സര്‍വേ. എന്നാല്‍ സര്‍വേയുടെ ഫലം വന്നപ്പോള്‍ സെല്‍ഫ് ഗോളടിച്ചതുപോലെയായി കോണ്‍ഗ്രസിെന്റ അവസ്ഥ.
ഇന്ത്യക്കാരുെട കൊലപാതകം സുഷമയുടെ പരാജയമാണെന്ന് 24 ശതമാനം പേര് ഉറപ്പിച്ചപ്പോള്‍ 76 ശതമാനം അതിനോട് വിയോജിച്ചു. ട്വീറ്റ് 1500േപര് ലൈക്ക് ചെയ്യുകയും 2500 പേര് പങ്കുവെക്കുകയും ചെയ്തു. 29000 പേര് വോട്ടു ചെയ്തു. എന്നാല്‍ വോട്ടു ചെയ്തവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരുടെ മരണം സുഷമയുടെ പരാജയമാെണന്ന് വിശ്വസിച്ചില്ല. കോണ്‍ഗ്രസിെന്റ ഇൗ സര്‍വേ സുഷമയും റീട്വീറ്റ് ചെയ്തു.
