ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമീഷെന്റ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കമീഷെന്റ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ ബി.ജെ.പിക്കെതിെര നടപടി വേണെമന്നും യെച്ചൂരി ആവശ്യപ്പെട്ടു. ബി.ജെ.പി െഎ.ടി സെല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി നേരത്തെ അറിയിച്ചത് സംബന്ധിച്ചാണ് യെച്ചൂരിയുടെ പ്രതികരണം.
കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിക്കുംമുമ്ബെ ബി.ജെ.പി മീഡിയ സെല്‍ പുറത്തുവിട്ടിരുന്നു. ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ തീയതി പ്രഖ്യാപിച്ചത്.
