ന്യൂഡല്‍ഹി: തന്നെ വെറുക്കുന്നവരെ വെറുക്കാന്‍ തനിക്കാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ജനങ്ങള്‍ക്കിടയില്‍ തന്നോട് വെറുപ്പുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ സൃഷ് ടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം
വസ്തുതകളെ വളച്ചൊടിച്ചും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചും എനിക്കെതിരായി വിദ്വേഷം ഇളക്കിവിടുന്നവരെ വെറുക്കാന്‍ എനിക്കാവില്ല. അവര്‍ക്കിത് വെറും കച്ചവടം മാത്രമാണ്. എനിക്കെതിരായി കള്ളം പ്രചരിപ്പിച്ച് അവര്‍ ജീവിക്കുന്നു. ഞാന്‍ അതില്‍ സന്തോഷവാനാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
17 മാധ്യമസ്ഥാപനങ്ങളിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് പണത്തിനായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ആന്വേഷണാത്മക ന്യൂസ് പോര്‍ട്ടലായ കോബ്രാപോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയക്കാര്‍ അവരുടെ പട്ടികയിലുണ്ടായിരുന്നു.
