നഴ്​സുമാരുടെ മിനിമം വേതനം: ചര്‍ച്ച പരാജയം

തിരുവനന്തപുരം: മിനിമം വേതനം സംബന്ധിച്ച്‌​ സമവായത്തിലെത്തുന്നതിനായി ​നഴ്​സുമാരുടെയും ആശുപത്രി മാനേജ്​മ​​െന്‍റുകളുടെയും സംഘടന പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. 35 ശതമാനത്തില്‍ കൂടുതല്‍ വേതന വര്‍ധനവ്​ നഴ്​സുമാര്‍ക്ക്​ നല്‍കാനാവില്ലെന്ന്​ മാനേജുമ​​െന്‍റുകള്‍ യോഗത്തില്‍ നിലപാടെടുത്തു. മിനിമം വേതനം സംബന്ധിച്ച്‌​ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ ഇറക്കണമെന്ന്​ നഴ്​സുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മിനിമം വേതനത്തില്‍ നിന്ന്​ പിന്നോട്ടി​​ല്ലെന്നും സംഘടന വ്യക്​തമാക്കി. അ​ല്ലെങ്കില്‍ ഏപ്രില്‍ 20 മുതല്‍ അനിശ്​ചിതകാല സമരം ആരംഭിക്കുമെന്നും ഇവരുടെ സംഘടനകള്‍ അറിയിച്ചു.

മിനിമം വേതനത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ മാനേജ്​മ​​െന്‍റ്​ കോടതിയില്‍ പോക​െട്ടയെന്നും സംഘടന സര്‍ക്കാറിനെ അറിയിച്ചു. 200 കി​ട​ക്ക​ക​ള്‍​ക്ക്​ മു​ക​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ര്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ ന​ഴ്സു​മാ​രു​ടെ ശ​മ്ബ​ളം ന​ല്‍​ക​ണ​മെ​ന്നും 50 കി​ട​ക്ക​ക​ള്‍ വ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ര്‍​ക്ക് 20,000 രൂ​പ ശ​മ്ബ​ളം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് വിഷയം പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ ശിപാര്‍ശയെന്നാണ്​ വിവരം.

Leave a Reply

Your email address will not be published. Required fields are marked *