റേഡിയോ ജോക്കിയുടെ കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍!

റെഡ് എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീ സുഹ്രത്തിന്റെ ഭര്‍ത്താവെന്ന് പൊലീസ്. പ്രതികളെക്കുറിച്ചു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്റെ മൊബൈല്‍ ഫോണും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

പുലര്‍ച്ചെ കാറിലെത്തിയ നാലംഗസംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണസമയത്ത് ഖത്തറിലുള്ള പെണ്‍സുഹൃത്തുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണിലൂടെ രാജേഷിന്റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നുവെന്ന് പൊലീസ് കരുതുന്നു.

ഈ സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്നമാണു കൊലപാതകം എന്ന തരത്തിലാണു രാജേഷിന്റെ സുഹൃത്തുക്കളുടേയും മൊഴി. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. ആക്രമണത്തില്‍ രാജേഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *