സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രതികളെ വെറുതെ വിടില്ലെന്ന് കെകെ രമ

വടകര: വടകരയില്‍ വിവാഹച്ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ തയ്യാറാക്കിയ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ.രമ. കേസിലെ പ്രതികളായ സ്റ്റുഡിയോ ജീവനക്കാരനേയും ഉടമയേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യം ശക്തമാണ്. പ്രതികളെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും രമ പറഞ്ഞു.

സ്റ്റുഡിയോയില്‍ നിന്ന് പോലീസ് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ ശേഖരിച്ചിരുന്നത് നാല്‍പതിനായിരത്തില്‍ പരം ഫോട്ടോകളാണ്. നിരവധി സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നിസംഗത തുടരുന്നുവെന്നും ആരോപണം ഉയര്‍ന്നിയയുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് വേണ്ട വേഗത കാണിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *