ചാമുണ്ഡേശ്വരി. 2013ല്‍ അദ്ദേഹം വരുണ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജെ.ഡി (എസ്)ന്റെ സിറ്റിംഗ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിക്കാന്‍ സിദ്ദരാമയ്യയെ എച്.ഡി.കുമാരസ്വാമി വെല്ലുവിളിക്കുകയായിരുന്നു. അതേസമയം, വരുണ മണ്ഡലത്തില്‍ സിദ്ദരാമയ്യയുടെ മകന്‍ യതീന്ദ്ര മത്സരിക്കുമെന്നാണ് വിവരം.
അതിനിടെ ജന്മസ്ഥലായ മൈസൂരുവില്‍ സിദ്ദാരാമയ്യ നടത്തുന്ന റോഡ് ഷോ ആരംഭിച്ചു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ കൂടി നാളെ മൈസൂരുവിലെത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കും. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഗതി നിശ്ചയിക്കുമെന്നതിനാല്‍ കര്‍ണാടകയിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമാണ്. ഇവര്‍ക്ക് പുറമെ എ.ഡി.ദേവഗൗഡയുടെ ജനതാ ദള്‍ സെകുലറും അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും രണ്ടും കല്‍പ്പിച്ചാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്.
മെയ് 12ന് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത് 15നാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇതിനോടകം തന്നെ നിലവില്‍ വന്നു. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉണ്ടാവും. ഏപ്രില്‍ 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ 24 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 27 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കര്‍ണാടകയില്‍ 225 അംഗ സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 122 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 43ഉം ജെ.ഡി.എസിന് 37 അംഗങ്ങളുമാണുള്ളത്. ഇത്തവണ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നാണ് പ്രവചനം.
