തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി അതിവേഗ ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് നിര്‍ത്തലാക്കിയ ഹൈകോടതി ഉത്തരവ് മറികടക്കാന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.
ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്നു യാത്ര ചെയ്യാന്‍ അനുവദിക്കുന്ന തരത്തിലാണ് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി വരുത്തുക. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
