ആലപ്പുഴ: രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും രാജ്യത്തിന്റെ നിയമങ്ങള്‍കൊണ്ട് ദൈവത്തിന്റെ നിയമത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെയായിരുന്നു മാര്‍ ആലഞ്ചേരിയുടെ പരാമര്‍ശം നടത്തിയത്.
രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്. നീതിമാനാണ് കുരിശില്‍ കിടക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമാണ്. എന്നാല്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവത്തിന്റെ നീതിക്കുവേണ്ടി നിലകൊള്ളുന്നുവോ അതോ രാജ്യത്തിന്റെ കോടതിയിലെ നിയമങ്ങളുടെ കുരുക്കിലേക്ക് കാര്യങ്ങള്‍ വലിച്ചിഴച്ച് വിജയിക്കുന്നതാണോ വലുതെന്ന് ഇത്തരക്കാര്‍ ചിന്തിക്കണം. അപരന്റെ ജീവിതത്തെ തകര്‍ക്കുന്നതില്‍ ക്രൈസ്തവര്‍ ആഹ്ലാദം കണ്ടെത്തരുതെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, പൊതുസമൂഹത്തില്‍ സഭ അപഹസിക്കപ്പെടുന്നുവെന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മൈത്രാന് മാര്‍ തറയില്‍ പറഞ്ഞു. ചില അജപാലകര്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
