വടകരയില്‍ വിവാഹ വീഡിയോകളില്‍ മോര്‍ഫിംഗ് നടത്തിയ സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ മോര്‍ഫിംഗ് നടത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍, എസ് പി യക്ക് നിര്‍ദ്ദേശം നല്‍കി.

ഒരാഴ്ചക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ വടകര റൂറല്‍ എസ് പിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *