കെ.എസ്.ആര്‍.ടി.സി ഡ്യൂട്ടി പരിഷ്‌കരണം മാറ്റിവെച്ചു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യില്‍ നാളെ മുതല്‍ നടത്താനിരുന്ന ഡ്യൂട്ടി പരിഷ്‌ക്കരണം മാറ്റിവച്ചു തൊഴിലാളി സംഘടനകളുമായി കമ്പനി എം.ഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഏപ്രില്‍ അഞ്ചിന് മുമ്പ് തൊഴിലാളി സംഘടനകള്‍ അഭിപ്രായങ്ങള്‍ അറിയിക്കണം.

ഏപ്രില്‍ ആറിന് വിഷയം ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം ചേരാനും തീരുമാനമായി. ഈ യോഗത്തിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് സര്‍വീസുകളില്‍ നാളെ മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *