വിദ്യാര്‍ഥിയുടെ ആത്മഹത്യ: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു

ഒമ്ബതാംക്ലാസ്​ വിദ്യാര്‍ഥി ആത്​മഹത്യ ചെയ്​തതില്‍ പ്രതിഷേധിച്ച്‌​ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്​കൂള്‍ അടിച്ചു തകര്‍ത്തു. കോട്ടയം പാമ്ബാടി ക്രോസ്​ റോഡ്​സ്​ സ്​കൂളാണ്​​ തകര്‍ത്തത്​. മനഃപൂര്‍വം േതാല്‍പ്പിച്ചതില്‍ മനംനൊന്താണ്​ കുട്ടി ആത്​മഹത്യ ചെയ്​തതെന്ന്​ ആരോപിച്ചാണ്​ ആക്രമണം അരങ്ങേറിയത്​.

കുട്ടിയുടെ ആത്​മഹത്യയുമായി ബന്ധ​െപ്പട്ട്​ എസ്​.എഫ്​.​െഎ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്​തമായി. കോട്ടയം പാമ്ബാടിയിലെ ക്രോസ് റോഡ്‌സ് സ്‌കൂളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസി​​െന്‍റയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച്‌ അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പ്രക്ഷോഭകാരികളെ നിയന്ത്രിച്ചത്.

പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്ന് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബി​േന്‍റാ ഈപ്പന്‍ ആത്മഹത്യ ചെയ്തിരുന്നു. വാഴൂര്‍ പുളിക്കല്‍ കവല പൊടിപാറക്കല്‍ ഈപ്പന്‍ വര്‍ഗീസി​െന്‍യും വാഴൂര്‍ സ​െന്‍റ്​ പീറ്റേഴ്‌സ് എല്‍.പി സ്‌കൂള്‍ അധ്യാപിക ബിന്ദുവി​​െന്‍റയും ഏകമകന്‍ ബിന്‍ന്റോ ഈപ്പന്‍ (14) ആണ് ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടിനുള്ളിലെ സെ്റ്റയര്‍കേസില്‍ തൂങ്ങി മരിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *