മാതാപിതാക്കളോടൊപ്പം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 16 ദിവസം പ്രായമായ കുഞ്ഞിനെ കുരങ്ങ് തട്ടിക്കൊണ്ടുപോയി

ഭുവനേശ്വര്‍:  മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന 16 ദിവസം പ്രായമായ കുഞ്ഞിനെ കുരങ്ങ് തട്ടിക്കൊണ്ടുപോയി. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ തലബസ്തയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുരങ്ങിന്റെ പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ ഓടിയെങ്കിലും പിടികൂടാനായില്ല.

സംഭവം അറിഞ്ഞ് എത്തിയ വനപാലകര്‍ പ്രദേശത്തെ കാട്ടില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കുരങ്ങിനെ ഇനിയും കണ്ടെത്താനായിട്ടില്ല. വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്ന് സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു.

അതേസമയം മാതാപിതാക്കള്‍ കുഞ്ഞുമായി ഉറങ്ങുന്നതിനിടെ പൊടുന്നനെ എത്തിയ കുരങ്ങ് കുഞ്ഞിനെ തട്ടിയെടുത്തുകൊണ്ട് വാതില്‍ തുറന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പിതാവ് രാമകൃഷ്ണ നായിക്ക് തങ്ങളെ അറിയിച്ചുവെന്ന് ബങ്കി പോലീസ് പറഞ്ഞു.

പ്രദേശത്ത് ഏറെ നാളായി കുരങ്ങിന്റെ ശല്യം ഉണ്ടായിരുന്നുവെന്നും, പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *