കോണ്‍ഗ്രസ്സില്‍ ചേരുന്നുവെന്ന് ട്വിറ്ററിലൂടെ ചേതന്‍ഭഗവത് ; ഒപ്പമൊരു സര്‍പ്രൈസ് ലിങ്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്തുണ നല്‍കുമെന്നും എഴുത്തുകാരന്‍ ചേതന്‍ഭഗത്തിന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനം. ഇന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇനിയും വൈകിക്കാനാകില്ല. ഒട്ടേറെ കാര്യങ്ങള്‍ക്ക് രാജ്യത്ത് പരിഹാരം കാണേണ്ടതുണ്ട്. അതിനാല്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുകയും ചെയ്യും. രാഹുല്‍ഗാന്ധിയോടൊപ്പം ചേര്‍ന്ന് ഒരു നല്ല ഇന്ത്യയെ കെട്ടിപ്പെടുക്കണം’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒപ്പം തന്നെ അദ്ദേഹം ഒരു ലിങ്കും പോസ്റ്റ് ചെയ്തു. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ലോക വിഡ്ഢി ദിനത്തിന്റെ വിക്കിപീഡിയ പേജിലേക്കാണ് പോകുന്നത്.

ലിങ്ക് ശ്രദ്ധിക്കാതെ നിരവധി ഫോളോവേഴ്‌സാണ് ചേതന്‍ ഭഗത്തിന്റെ ട്വീറ്റിന് ലൈക്കുകളും കമന്റുകളും നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *