കാവേരി വിഷയം: എ.ഐ.എ.ഡി.എം.കെ എംപി മുത്തുകറുപ്പന്‍ രാജിവെച്ചു

ചെന്നൈ: എ.ഐ.എ.ഡി.എം.കെ രാജ്യസഭാ എംപി എസ്.ആര്‍.മുത്തുകറുപ്പന്‍ രാജിവെച്ചു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ താന്‍ രാജിവെക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തമിഴ്‌നാട്ടിലെ എല്ലാ എംപിമാരും രാജിവെക്കണമെന്ന് എസ്.ആര്‍.മുത്തുകറുപ്പന്‍ രാജിവെച്ചതിന് ശേഷം ആവശ്യപ്പെട്ടു. കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമാകുന്നിതിനിടെയാണ് രാജി. പ്രതിപക്ഷ കക്ഷികള്‍ ഈ മാസം അഞ്ചിന് തമിഴ്‌നാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീവണ്ടികള്‍ ഉള്‍പ്പടെ തടയുമെന്നും ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞിരുന്നു.

വിഷയത്തില്‍ എ.ഐ.എ.ഡി.എം.കെ കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. ഇതിനായി കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *