ക്രിമിനല്‍ കോടതിയലക്ഷ്യം: ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകില്ല

കൊച്ചി: ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ ഡിജിപി ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകില്ല. കോടതിയില്‍ ഹാജരാകുന്നതിന് ജേക്കബ് തോമസ് കൂടുതല്‍ സമയം ആവശ്യപ്പെടും. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.

വിജിലന്‍സിനെതിരായുള്ള ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കാരണമായത്. കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ ഡിജിപി നേരിട്ട് ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *