കാവേരി പ്രശ്നം: വ്യാഴാഴ്ച തമിഴ് നാട്ടില്‍ ബന്ദ്

ചെന്നൈ : കാവേരി മാനേജ്മെന്റ് ബോര്‍ഡ്(സിഎംബി) രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിലും വിഷയത്തില്‍ ജാഗ്രതയോടെ ഇടപെടാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച്‌ വ്യാഴാഴ്ച തമിഴ്നാട്ടില്‍ ബന്ദ് നടത്താന്‍ പ്രതിപക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തിലാണ് തീരുമാനം.

സമരത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്താനും യോഗത്തില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തമിഴ്നാട് സന്ദര്‍ശനവേളയില്‍ കരിങ്കൊടി പ്രതിഷേധം നടത്താനും പ്രതിപക്ഷ പാര്‍ടികളുടെ യോഗം തീരുമാനിച്ചു. പ്രശ്നപരിഹാരത്തിനായി പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണ തേടാത്ത എഐഎഡിഎംകെ സര്‍ക്കാര്‍ നടപടിയില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *