കൈക്കുഞ്ഞുമായി കിണറ്റില്‍ ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി രക്ഷപ്പെങ്കിലും കുഞ്ഞ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞുമായി ഏനാന്തി മുക്കര്‍ശ്ശി അക്ഷരത്തിലെ കൂരിക്കാട്ടില്‍ കൃഷ്ണദാസിന്റെ ഭാര്യ ദിവ്യയാണ് കിണറ്റില്‍ ചാടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ദിവ്യയെയും കുഞ്ഞിനേയും കാണാതായത്. തുടന്ന് നടത്തിയ തിരച്ചിലിലാണ് ദിവ്യയെ കിണറ്റില്‍ കണ്ടെത്തിയത്. കിണറ്റിലെ പൈപ്പില്‍ തൂങ്ങി കിടക്കുകയായിരുന്നു യുവതി.
ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പിന്നീടാണ് കുഞ്ഞും കിണറ്റിലുണ്ടെന്ന വിവരം അറിഞ്ഞത്. നിലമ്ബൂര്‍ അഗ്നിരക്ഷാസേനയെത്തി കുഞ്ഞിനെ കിണറ്റില്‍നിന്ന് മുങ്ങിയെടുത്തു. യുവതി മാനസിക രോഗിയാണെന്ന് പോലീസ് അറിയിച്ചു. മുന്‍പും ഇവര്‍ അസ്വാസ്ഥ്യങ്ങള്‍ കാണിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിന് നിലമ്ബൂര്‍ പോലീസ് കേസെടുത്തു.
