ന്യൂഡല്‍ഹി: കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്ജി ബി.എച്ച് ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കൃത്രിമം നടന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീര്‍ മഗന്ധിവാറിെന്റ നിര്‍ദേശ പ്രകാരം ഭാര്യാ സഹോദരനായ ഡോക്ടര്‍ മകരന്ദ് വ്യവഹാരെയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് ദേശീയ മാധ്യമമായ കാരവാന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒൗദ്യോഗിക റെക്കോര്‍ഡുകളില്‍ ഡോക്ടര്‍ എന്‍.കെ തുംറാമായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍ ഡോ. മകരന്ദ് വ്യവഹാരെയുടെ നേതൃത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടന്നതെന്ന് മാഗസിന്‍ വെളിപ്പെടുത്തുന്നു. നാഗ്പൂരിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രഫസറായിരുന്നു വ്യവഹാെര. എന്നാല്‍ രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളതുകൊണ്ട് ജോലി സ്ഥലങ്ങളില്‍ കൂടുതല്‍ അധികാരം വ്യവഹാരെ ഉപയോഗിച്ചിരുന്നു. ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ അയാള്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നതായും മാഗസിന്‍ വ്യക്തമാക്കുന്നു.
