ഐഎസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

അമൃത്സര്‍: ഇ​റാ​ഖി​ല്‍ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃ​ത​ദേ​ഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തി.

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അ​മൃ​ത്സ​റി​നു ശേഷം പാ​റ്റ്ന​യി​ലും കോ​ല്‍​ക്ക​ത്ത​യി​ലും എ​ത്തി മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് മൃ​ത​ദേ​ഹം കൈ​മാ​റും.

ഡിഎന്‍എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നത്. 2014 ജൂ​ണി​ലാ​ണ് മൊ​സൂ​ളി​ലെ നി​ര്‍​മാ​ണ​ക​മ്ബ​നി​യി​ല്‍ ജോ​ലി​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രെ ബാ​ഗ്ദാ​ദി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.

ഇ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 20 ന് ​സു​ഷ​മ സ്വ​രാ​ജ് രാ​ജ്യ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണു മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞ​ത്.

Leave a Reply

Your email address will not be published. Required fields are marked *