ലൈംഗീകാതിക്രമം ; പ്രതിയെ പന്ത്രണ്ട് വയസ്സുകാരി കുടുക്കിയതിങ്ങനെ

പത്തനംതിട്ട: 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി പിടിയില്‍. തിരുവല്ല കിഴക്കുംമുറി സ്വദേശിയും അറുപതുകാരനുമായ വിജയന്‍ മാധവനാണ് അറസ്റ്റിലായത്. തിരുവല്ലയില്‍ ഗോവിന്ദന്‍കുളങ്ങര ക്ഷേത്രപരിസരത്ത് കഴിഞ്ഞ മാസം 15-നാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തത്. ശേഷം അന്ന് രക്ഷപെട്ടു.

കഴിഞ്ഞ ദിവസം പ്രതിയെ പെണ്‍കുട്ടി വീണ്ടും കാണുകയും അപ്പോള്‍ തന്നെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *