കേസെടുത്തതിനെതിരെ ജോര്‍ജ് ആലഞ്ചേരി ഹൈകോടതിയില്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുത്തതിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈകോടതിയില്‍. ക്രിമിനല്‍ കേസെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആലഞ്ചേരി കോടതിയെ സമീപിച്ചത്.

ഭൂമി ഇടപാടില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന ഹരജികള്‍ കീഴ്കോടതികള്‍ തള്ളിയതാണ്. പരാതി സിവില്‍ സ്വഭാവം ഉള്ളതാണെന്നും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ്. ക്രിമിനല്‍ കേസെടുക്കണമെന്ന ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയലക്ഷ്യം ഭയന്നാണ് പൊലീസ് പോലും എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തതെന്നും ആലഞ്ചേരിയിുടെ ഹരജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *